Current Date

Search
Close this search box.
Search
Close this search box.

അഫ്രിനിലെ സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന് തുര്‍ക്കിയോട് ഇറാന്‍

തെഹ്‌റാന്‍: സിറിയയിലെ അഫ്രിനില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടി നിര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇതുമൂലം ഇരു ഭാഗത്തും മരണങ്ങളും നാശനഷ്ടവും മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

‘ആതിഥേയ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പര്യമനുസരിച്ചു മാത്രമേ വിദേശ ഇടപെടല്‍ നടത്താവൂ എന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. സിറിയയിലുള്ള തുര്‍ക്കിയുടെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കും എന്നു തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’ റൂഹാനി പറഞ്ഞു. ചൊവ്വാഴ്ച തെഹ്‌റാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയിലെ കുര്‍ദ് സായുധ സംഘമായ വൈ.പി.ജിയെ അമേരിക്ക പിന്തുണക്കുന്നതിനെതിരെയും ഇറാന്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. റൂഹാനിയുടെ ഈ നിലപാട് മൂലം അമേരിക്കയുമായി ഇറാന്‍ മോശം ബന്ധമാണ് തുടരുന്നത്. സിറിയയില്‍ ഐ.എസിനെതിരെ പോരാടാന്‍ അമേരിക്കയും കുര്‍ദുകള്‍ക്ക് സൈനിക സഹായം നല്‍കുന്നുണ്ട്. ഈ രണ്ടു സംഘത്തിനുമെതിരെയാണ് തുര്‍ക്കി സൈന്യം ഇപ്പോള്‍ അഫ്രിനില്‍ നടപടി ആരംഭിച്ചത്. ഇതിനോടകം ആയിരത്തിനടുത്ത് ഭീകരരെ വധിച്ചിട്ടുണ്ടെന്നാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശ വാദം.

 

Related Articles