Current Date

Search
Close this search box.
Search
Close this search box.

അപചയങ്ങളെ അതിജീവിക്കാന്‍ ധാര്‍മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക

ചെമ്മാട്: ധാര്‍മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയാണ് അപചയങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗമെന്നും അതുവഴി നല്ല പൗരനെ സൃഷ്ടിക്കുവാന്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്നും ഇതില്‍ അസ്മിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. അഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (അസ്മി) രണ്ടാം ഘട്ട പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്മി ട്രഷറര്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി, നാഷണല്‍ സ്‌കൂള്‍ പ്രന്‍സിപ്പള്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദു റഹീം ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുന്നൂര്‍ ഹുദവി, ശിയാസി ഹുദവി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അസ്മി വര്‍ക്കിങ് സെക്രട്ടറി അബ്ദുറബീം ചുഴലി സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു.

Related Articles