Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സമൂഹം ഭീകരതക്ക് പുതിയ നിര്‍വചനം നല്‍കണം: ഉര്‍ദുഗാന്‍

അങ്കാറ: ഭീകരതയെന്ന പ്രതിഭാസത്തെ നേരിടാന്‍ ശേഷിയുള്ള സംയുക്ത വേദിക്ക് രൂപം നല്‍കുന്നതിന് അന്താരാഷ്ട്ര സമൂഹം ഭീകരതക്കും ഭീകരര്‍ക്കും പുതിയ നിര്‍വചനം നല്‍കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. അത്തരം ഒരു വേദി രൂപീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് സാധിക്കാത്തതില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തുകയും ചെയ്തു. ഒരു മെക്‌സിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. ഐഎസ് ഭീകരരോട് യുദ്ധം ചെയ്യുന്നു എന്നതിന്റെ പേരില്‍ ചില ഭീകരസംഘടനകളെ നല്ല സംഘടനയായി അവതരിപ്പിക്കാന്‍ ഒരു നിലക്കും സാധ്യമല്ലെന്നും പി.കെ.കെയുടെ സായുധ വിംഗായ പി.വൈ.ഡിയിലേക്ക് സൂചന നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രം പി.കെ.കെക്കും ഫത്ഹുല്ല ഗുലന്റെ സംഘടനക്കും ഇടയില്‍ വേര്‍തിരിവ് കല്‍പിക്കുന്നില്ലെന്നും മുഴുവന്‍ ഭീകരസംഘടനകളോടും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും അത്തരം ഭീകരസംഘടനകളുടെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles