Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സഖ്യത്തിന്റെ ആക്രമണത്തില്‍ സ്ത്രീയും നാല് കുട്ടികളും കൊല്ലപ്പെട്ടു

റഖ: ഐഎസ് അധീനതയിലുള്ള സിറിയയിലെ പടിഞ്ഞാറന്‍ റഖയില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സ്ത്രീയും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടു. മന്‍സൂറയിലെ അവരുടെ വീടിന് മേലെയുണ്ടായ ആക്രമണത്തിലാണവര്‍ കൊല്ലപ്പെട്ടത്. അപ്രകാരം സഫ്‌സാഫ ഗ്രാമത്തിലും പരിസരത്തും നടത്തിയ ആക്രമണത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങളും കാര്‍ഷികോല്‍പന്നങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ ഔദ്യോഗിക സൈന്യം ഒരുമിച്ചു കൂടിയ പ്രദേശത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തി അവരില്‍ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഐഎസിന്റെ കീഴിലുള്ള അല്‍അഅ്മാഖ് ഏജന്‍സി പറഞ്ഞു.

Related Articles