Current Date

Search
Close this search box.
Search
Close this search box.

അനധികൃത കുടിയേറ്റം: സൗദിയില്‍ ഇതിനോടകം അറസ്റ്റു ചെയ്തത് മൂന്നര ലക്ഷം പേരെ

റിയാദ്: കഴിഞ്ഞ രണ്ടു മാസത്തിനിടെ തൊഴില്‍,കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സൗദി അറേബ്യയിലുടനീളം പൊതു സുരക്ഷ അതോറിറ്റി അറസ്റ്റു ചെയ്തത് 361,370 പേരെ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊലിസ്,ആഭ്യന്തര മന്ത്രാലയം,തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം,കൊമേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്,ഇമിഗ്രേഷന്‍ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയമാണ് റെയ്ഡിനെ ഏകീകരിപ്പിച്ചത്.

78,135 നിയമലംഘകര്‍ ഇതിനോടകം രാജ്യം വിട്ടതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. 14,868 പേരെ അതതു നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 2528 പേര്‍ സ്ത്രീകളാണ്. 58,076 പേരുടെ യാത്ര രേഖകള്‍ അതതു എംബസികള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി കടന്ന് സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 4758 പേരെ അറസ്റ്റു ചെയ്തു. ഇതില്‍ 76 ശതമാനവും യമനികളാണ്. 22 ശതമാനം പേര്‍ എത്യോപ്യക്കാരും രണ്ടു ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. സൗദിയില്‍ നിന്നും അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നതിനിടെ 260 പേരും പിടിയിലായി. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 122 സൗദി പൗരന്മാരടക്കം 745 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

 

Related Articles