Current Date

Search
Close this search box.
Search
Close this search box.

അധ്യാപകനെതിരായ കേസ്: മുസ്‌ലിം നേതാക്കള്‍ അപലപിച്ചു

കോഴിക്കോട്: ഒരു മതസംഘടനയുടെ ആഭ്യന്തര പരിപാടിയില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഫാറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ മുനവിര്‍ നടത്തിയ ഉദ്ബോധനപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

അധ്യാപകന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഫാറൂഖ് കോളജിനെതിരേ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

കെ.പി.എ. മജീദ് (മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ),എം.ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി (കേരളാ നദ്വത്തുല്‍ മുജാഹിദീന്‍), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക മിഷന്‍) എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.

 

Related Articles