Current Date

Search
Close this search box.
Search
Close this search box.

അധിനിവേശ ജറൂസലേമില്‍ ജോലിയെടുക്കേണ്ടെന്ന് പൗരന്മാരോട് ചൈന

തെല്‍ അവീവ്: അധിനിവേശ ജറൂസലേമില്‍ ജോലിയെടുക്കേണ്ടെന്ന് ഇസ്രായേലിലെ തങ്ങളുടെ പൗരന്മാരോട് ചൈന ആവശ്യപ്പെട്ടു. ജറൂസലേമിലും അനധികൃതമായി ഇസ്രായേല്‍ കൈയേറിയ സ്ഥലങ്ങളിലും ജോലി ചെയ്യരുതെന്നും അത് അവര്‍ അധിനിവേശം നടത്തിയ സ്ഥലമാണെന്നുമാണ് ചൈന തങ്ങളുടെ പൗരന്മാരായ തൊഴിലാളികളോട് ആവശ്യപ്പെട്ടത്.

ചൈനീസ് തൊഴിലാളികള്‍ പരമ്പരാഗതമായി ഇവിടെ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണപ്രവൃത്തികളില്‍ പങ്കെടുക്കുന്നതിനാണ് ചൈന തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫലസ്തീനിലും വെസ്റ്റ് ബാങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫലസ്തീനികളുടെ മേല്‍ ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 മാര്‍ച്ചില്‍ ചൈനയില്‍ നിന്നും ഇരുപതിനായിരം തൊഴിലാളികളെ ഇറക്കുമതി ചെയ്യാന്‍ ധാരണയായിരുന്നു. എന്നാല്‍ അധിനിവേശ ഭൂപ്രദേശങ്ങളില്‍ ചൈനീസ് തൊഴിലാളികള്‍ ജോലി ചെയ്യില്ലെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം, ചൈനയുടെ തീരുമാനത്തില്‍ ഇസ്രായേല്‍ അടിയന്തിര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles