Current Date

Search
Close this search box.
Search
Close this search box.

അധിനിവേശകര്‍ ഖുദ്‌സിനെ നശിപ്പിക്കുമ്പോള്‍ അറബ് ലീഗ് എവിടെയാണ്: ഖറദാഗി

ദോഹ: ജൂതന്‍മാര്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനക്ക് അനുവാദം നല്‍കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ തീരുമാനത്തെ ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി അപലപിച്ചു. മുസ്‌ലിംകളുടെ നിരുത്തരവാദത്തിന്റെയും അനൈക്യത്തിന്റെയും ഫലമാണ് ഈ നടപടി. അല്ലാഹു വരച്ചു കാണിച്ചു തന്ന ദീനില്‍ നിന്ന് നാം അകന്നതാണതിന്റെ കാരണം. അതിന്റെ ഫലമായി നമ്മുടെ ശത്രുക്കള്‍ അധികരിക്കുകയും സമൂഹങ്ങള്‍ നമുക്ക് മേല്‍ അതിക്രമം കാണിക്കാന്‍ തുടങ്ങുകയും ചെയ്തു. നമുക്ക് യാതൊരു പരിഗണനയും നല്‍കാതെ ശത്രു വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും പതിനായിരക്കണക്കിന് കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും ജനജീവിതം കടുത്ത ഞെരുക്കത്തിലാക്കുകയും തോന്നിയവരെയെല്ലാം കൊല്ലുകയും ജയിലില്‍ അടക്കുകയും ചെയ്തു. എന്നിട്ടും മുസ്‌ലിംകള്‍ മൗനം പാലിക്കുകയാണ്. ഇതൊക്കെ നടക്കുമ്പോള്‍ മുതിര്‍ന്ന അറബ് നേതാക്കള്‍ അംഗമായിട്ടുള്ള അല്‍ഖുദ്‌സ് കമ്മറ്റി എവിടെയാണ്? അധിനിവേശകര്‍ ഖുദ്‌സിനെ നശിപ്പിക്കുമ്പോള്‍ എവിടെ പോയിരിക്കുകയാണ് അറബ് ലീഗ്? ഒ.ഐ.സി എവിടെയാണ്? നമ്മുടെ പ്രഥമ പരിഗണനയിലുണ്ടാവേണ്ട വിഷയം ഉപേക്ഷിച്ച് സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുകയാണവ. എന്ന് ഖറദാഗി വ്യക്തമാക്കി.
ഇസ്‌ലാം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് ഗുണകരമായ പ്രവര്‍ത്തനത്തില്‍ യാതൊരു വിധ പങ്കാളിത്തവും വഹിക്കാത്ത കുടിയേറ്റക്കാര്‍ അതിന്റെ നന്മകളെ പരമാവധി കാര്‍ന്നു തിന്നാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles