Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി കടക്കുന്ന തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ക്കുമെന്ന് സിറിയന്‍ സൈന്യം

റഖ: തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പ്രവേശിച്ചാല്‍ വെടിവച്ചിടാന്‍ സിറിയന്‍ സൈന്യത്തിന് നിര്‍ദേശം. സിറിയ- തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദിഷ് പോരാളികളെ നേരിടാന്‍ തുര്‍ക്കി കൂടുതല്‍ സേനയെ അയക്കുമെന്നും സൈനിക നടപടികള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിറിയയുടെ പ്രതികരണം.

വടക്കന്‍ സിറിയയിലെ അഫ്രിന്‍ മേഖലയില്‍ തമ്പടിച്ച കുര്‍ദിഷ് ഭീകരര്‍ക്കെതിരെ ഏതു നിമിഷവും സൈനിക നടപടിയുണ്ടാവുമെന്നും ഇതിനായി തുര്‍ക്കിയുടെ സൈന്യം സന്നദ്ധമാണെന്നും തുര്‍ക്കി അധികൃതര്‍ നിരന്തരം പ്രഖ്യാപിച്ചിരുന്നു.

കുര്‍ദിഷ് സേനയെ സഹായിക്കാന്‍ അമേരിക്ക പുതിയ അതിര്‍ത്തി സേനയെ അയക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ തുര്‍ക്കി ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
അമേരിക്ക തീകൊണ്ടാണ് കളിക്കുന്നതെന്നും മേഖലയെ കൂടുതല്‍ സംഘര്‍ഷഭൂമിയാക്കാനേ ഇതുപകരിക്കൂവെന്നും തുര്‍ക്കി പ്രതികരിച്ചിരുന്നു.

തങ്ങളുടെ ആകാശപരിധിയില്‍ തുര്‍ക്കിയുടെ യുദ്ധവിമാനങ്ങളോ മറ്റോ പറന്നാല്‍ വെടിവച്ചിടുമെന്നാണ് സിറിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. സിറിയയുടെ 25 ശതമാനവും കുര്‍ദ് സൈന്യത്തിന്റെ അധീനതയിലാണ്. തുര്‍ക്കി- സിറിയ അതിര്‍ത്തി പ്രദേശമായ അലപ്പോക്കടുത്ത പ്രദേശമാണ് അഫ്രിന്‍. ഇവിടെ വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ),ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (പി.വൈ.ഡി),പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) എന്നിവരുടെ ഉപരോധത്തിലാണ്.

 

 

 

 

 

Related Articles