Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിക്കാര്‍ക്കെതിരെ ഉര്‍ദുഗാനും പ്രതിപക്ഷവും ഒന്നിക്കുന്നു

ഇസ്തംബൂള്‍: ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ നടന്ന അട്ടിമറി ശ്രമം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ രാജ്യത്തെ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഫത്ഹുല്ല ഗുലന്റെ സംഘടനയുടെയും പി.കെ.കെയുടെയും പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മൂന്ന് പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളുമായി അദ്ദേഹം ധാരണയായി. ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി അധ്യക്ഷന്‍ ബിന്‍ അലി യില്‍ദ്രിമിന് പുറമെ മറ്റ് രണ്ട് പ്രമുഖ പാര്‍ട്ടികളായ റിപബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ കമാല്‍ കിലിജ്ദാര്‍ഓലുവും നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി അധ്യക്ഷന്‍ ദവ്‌ലത് ബഹ്ജലിയുമാണ് ഉര്‍ദുഗാനുമായി ധാരണയിലായത്.
ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്ന മീറ്റിംഗ് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നും തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പ്രതികാര മനസ്സ് മാറ്റിവെച്ച് നിയമപരമായി അട്ടിമറിക്കാരെ വിചാരണക്ക് വിധേയരാക്കണമെന്ന് ഇരു പ്രതിപക്ഷ കക്ഷികളുടെയും നേതാക്കള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അട്ടിമറിയെ ചെറുക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വഹിച്ച പങ്കിനെ ഉര്‍ദുഗാന്‍ പ്രശംസിക്കുകയും ചെയ്തു.

Related Articles