Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിക്കാരെ പിഴുതെറിയാതെ ഇനി ഉറക്കമില്ല: തുര്‍ക്കി പ്രധാനമന്ത്രി

അങ്കാറ: അട്ടിമറി ശ്രമം നടത്തിയവരുടെ കഥകഴിക്കുന്നത് വരെ മൈതാനങ്ങളില്‍ തന്നെ തുടരാന്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം ജനതയോട് ആഹ്വാനം ചെയ്തു. അവരെ വേരോടെ പിഴുതെറിയുന്നത് വരെ താനും തുര്‍ക്കി ജനതയും ഉറങ്ങില്ലെന്ന് അദ്ദേഹം വാക്കുനല്‍കി. അട്ടിമറി ശ്രമം പരാജയപ്പെടുത്തുന്നതില്‍ സേഫ്റ്റി വാല്‍വായി പ്രവര്‍ത്തിച്ചത് ജനതയാണെന്നും അങ്കാറയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജനതക്കെതിരെ ഷെല്ലുകളെറിയുകയും വെടിവെക്കുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും തുര്‍ക്കിയുടെ പട്ടാളക്കാരാവാന്‍ സാധ്യമല്ല, പട്ടാളവേഷം ധരിച്ച ഭീകരരും കുറ്റവാളികളുമാണവര്‍. അവരെ കഠിമായ വിചാരണക്ക് വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പകല്‍ സമയത്ത് ജോലിക്ക് പോകുന്ന നാം വൈകുന്നേരം ജോലി കഴിഞ്ഞ പൊതു മൈതാനങ്ങളില്‍ ഉറക്കമിളക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തുര്‍ക്കിയിലെ പൊതു മൈതാനങ്ങളില്‍ നിലകൊള്ളാന്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ നടത്തിയ ആഹ്വാനത്തിന് ശേഷം അട്ടിമറി ശ്രമത്തിനെതിരെ പല നഗരങ്ങളിലും ജനകീയ പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇസ്തംബൂളിലെ തഖ്‌സീം സ്‌ക്വയറിലും അല്‍ഫാതിഹ് മസ്ജിദിന് സമീപത്തും വലിയ ജനക്കൂട്ടമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്മീര്‍, ഗാസി എന്‍താബ് നഗരങ്ങളിലും സമാനമായ രീതിയില്‍ ജനങ്ങള്‍ ഒരുമിച്ചു കൂടിയിട്ടുണ്ട്.

Related Articles