Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിക്കാരുമായി യാതൊരു അനുരഞ്ജനവുമില്ല: മുസ്‌ലിം ബ്രദര്‍ഹുഡ്

കെയ്‌റോ: ഈജിപ്തിലെ സൈനിക അട്ടിമറി ഭരണകൂടവുമായി ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനമോ സംഭാഷണമോ നടത്തിയിട്ടില്ലെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കി. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സംഘടന വ്യക്തമാക്കി. അട്ടിമറിക്കാര്‍ ഈജിപ്ഷ്യന്‍ ജനതക്ക് വരുത്തിവെച്ച ദുരന്തങ്ങളില്‍ നിന്ന് ജനതയുടെ ശ്രദ്ധ തെറ്റിക്കുന്നതിനാണ് അനുരഞ്ജനത്തെ കുറിച്ച വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി 25 വിപ്ലവത്തിന്റെ നേട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പിച്ചിച്ചീന്തപ്പെട്ട ജനഹിതം സാക്ഷാല്‍കരിക്കുന്നതിനും കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡതയും സമ്പത്തും വിഭവങ്ങളും നിലനിര്‍ത്തുന്നതിനുമായി വ്യത്യാസങ്ങളൊന്നുമില്ലാതെ മുഴുവന്‍ ജനവിഭാഗങ്ങളെയും രാജ്യത്തിന്റെ കൊടിക്ക് കീഴില്‍ അണിനിരത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ഈജിപ്തിനെ അതിന്റെ പതനത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനും ദുരന്തപൂര്‍ണമായ അവസ്ഥയില്‍ നിന്ന് വിമോചിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഘടന എതിരല്ല. രക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും രക്തത്തിന് നീതി ലഭ്യമാക്കുന്നതിലും തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കണമെന്ന കാര്യത്തിലും സംഘടന ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Related Articles