Current Date

Search
Close this search box.
Search
Close this search box.

‘അട്ടപ്പാടി കഥയല്ലാത്തത്’ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേ ആദിവാസി ജീവിതത്തെയും-സംസ്‌കാരിക തനിമയെയും പകര്‍ത്തിയെടുത്ത് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയും ഓണ്‍ എയര്‍ മീഡിയയും സംയുക്തമായി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. അട്ടപ്പാടിയുടെ ചരിത്രത്തെയും- ജീവിതത്തെയും സംബന്ധിച്ച് ഊര് മുപ്പന്‍ തന്നെ സംസാരിക്കുന്നു എന്നതാണ് ‘അട്ടപ്പാടി കഥയല്ലാത്തത്’ എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക്ത.

അട്ടപ്പാടിയുടെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം വര്‍ത്തമാന കാലത്തെയും അനാവരണം ചെയ്യുന്നു എന്ന ദൗത്യമാണ് ഡോക്യൂമെന്ററി നിര്‍വഹിക്കുന്നത്. പരിസ്ഥിതി- മനുഷ്യാവകാശ പ്രവര്‍ത്തകനായ സുന്ദര്‍ രാജ് ഡോക്യുമെന്ററിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററിയുടെ പ്രകാശനം സംസ്‌കാരിക പ്രവര്‍ത്തകനും-നാടകകൃത്തുമായ കെ.പി.എസ് പയ്യനടം നിര്‍വഹിച്ചു.

ഡോക്യുമെന്ററിയില്‍ അട്ടപ്പാടിയുടെ ചരിത്രത്തേയും-സംസ്‌കാരത്തേയും സംബന്ധിച്ച് സംസാരിക്കുന്ന വട്ടലക്കി ഊരിലേ ചോറിയ മൂപ്പന്‍ ഡോക്യൂമെന്ററി എറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തകനും, തമ്പ് കണ്‍വീനാറുമായ കെ.എ.രാമു, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് അബ്ദുസ്സലാം പുലാപ്പറ്റ ഡോക്യുമെന്ററി സംവിധായകന്‍ സാജിദ് അജ്മല്‍, ഓണ്‍ എയര്‍ മീഡിയാ കണ്‍വീനര്‍ നൗഷാദ് ആലവി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ശാക്കിര്‍ അഹമ്മദ് സ്വാഗതവും, ഏരിയാ പ്രസിഡന്റ് മന്‍സൂര്‍ കൊറ്റിയോട് നന്ദിയും പറഞ്ഞു. ജംഷീര്‍ എടത്തനാട്ടുകര, അന്‍വര്‍ അരിയൂര്‍, യാസര്‍ അറഫാത്ത്, ത്വാഹ മുഹമ്മദ്,റസീം പുലാപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles