Current Date

Search
Close this search box.
Search
Close this search box.

അടുത്ത ഇറാന്‍ തെരെഞ്ഞെടുപ്പില്‍ റൂഹാനിയുടെ മുഖ്യഎതിരാളിയായി ഇബ്‌റാഹീം റഈസി

തെഹ്‌റാന്‍: അടുത്ത മെയ് മാസത്തില്‍ നടക്കുന്ന ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുഖ്യഎതിരാളിയായി രംഗത്തുണ്ടാവുക പ്രമുഖ ശിയാ നേതാവായ ഇബ്‌റാഹീം റഈസി ആയിരിക്കുമെന്ന് റിപോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് 57കാരനായ റഈസി. കടുത്ത പാശ്ചാത്യ വിരുദ്ധനായ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് ഇറാനിലെ ത്രീവസ്വഭാവമുള്ള ഗ്രൂപ്പുകളുടെ വോട്ടുകള്‍ ശിഥിലമായി പോകാതിരിക്കാനാണെന്നും അല്‍ജസീറ റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ അദ്ദേഹത്തിന് ഖാംനഈ നല്‍കുന്ന പിന്തുണയുടെ അടിസ്ഥാനത്തില്‍ 1979ലെ ഇറാന്‍ വിപ്ലവത്തിന്റെ മൂല്യങ്ങളെ ജീവിപ്പിക്കുന്നത് സ്വപ്‌നം കാണുന്ന ഇറാന്‍ ജനതയുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ 2017 മെയ് 19ന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ റൂഹാനിയുടെ മുഖ്യ എതിരാളി റഈസി തന്നെയായിരിക്കും. ശിയാ നേതാക്കള്‍ക്കിടയില്‍ മധ്യനിരയിലാണ് അദ്ദേഹത്തിന് സ്ഥാനമെങ്കിലും പതിറ്റാണ്ടോളം കാലം നീതിന്യായ രംഗത്ത് പ്രവര്‍ത്തിച്ചതിലൂടെ ലഭിച്ചിട്ടുള്ള സ്വാധീനവും അദ്ദേഹത്തിന് അനുകൂല ഘടകമായിരിക്കുമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles