Current Date

Search
Close this search box.
Search
Close this search box.

അടിസ്ഥാന തത്വങ്ങള്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: റാഇദ് സലാഹ്

ഖുദ്‌സ്: അടിസ്ഥാന തത്വങ്ങള്‍ക്ക് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാണെന്നും അതില്‍ ഒരുവിട്ടുവീഴ്ച്ചക്കും തയ്യാറാവില്ലെന്നും ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ്. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വിശുദ്ധ പ്രദേശങ്ങളുടെ വീണ്ടെടുപ്പിനും വേണ്ടിയുള്ള തന്റെയും ഫലസ്തീന്‍ ജനതയുടെയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിന്റെ അകം കടുത്ത സംഘര്‍ഷാവസ്ഥയിലാണെന്നും അതിന്റെ അനന്തരഫലവും ഉത്തരവാദിത്വവും ഇസ്രയേല്‍ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീനെ ആന്തരികമായി പല കഷണങ്ങളാക്കുകയെന്ന അധിനിവേശ ഭരണകൂടത്തിന്റെ പദ്ധതി വിജയിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തന്റെ ജയിലനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് അല്‍ജസീറ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിലെ സമയം ഉപയോഗപ്പെടുത്തി എണ്‍പതില്‍ പരം പുസ്തകങ്ങള്‍ വായിക്കുകയും നാല് പുസ്തകങ്ങള്‍ രചിക്കുന്നതിനായി അറുപതോളം നോട്ടുബുക്കുകളില്‍ അവ രേഖപ്പെടുത്തി വെക്കുകയും ചെയ്തായി ഏകാന്തതടവിനെ കുറിച്ച് വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞഉ. ഖുദ്‌സിനെയും മസ്ജിദുല്‍ അഖ്‌സയെയും ഫലസ്തീന്‍ ജനതയെയും ഇതിവൃത്തമാക്കി 23 കാവ്യങ്ങളും ആ കാലയളവില്‍ രചിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഏകാന്തതയെ കുറിച്ച് ധാരാളമായി എഴുതാനുണ്ടെന്നും ജയിലില്‍ വെച്ച് രചിച്ച ഒരു പുസ്തകത്തിന്റെ തലക്കെട്ട് ‘അല്‍ഹയാത്തു ബിസ്സിജിനി മഅ്‌സൂലന്‍’ (ജയിലിലെ ഏകാന്ത ജീവിതം) എന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles