Current Date

Search
Close this search box.
Search
Close this search box.

അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ല: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ തടയാനുള്ള നിയമം ദുര്‍ബലമാക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ അവകാശപോരാട്ടത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ പറഞ്ഞു.

പീഡിതരായവരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ല. അടുത്തിടെ വന്ന സുപ്രീംകോടതി വിധി പരിശോധിച്ചാല്‍ അത്തരം നിയമവ്യവസ്ഥകളാണ് കാണുന്നത്. ഇതു അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനും അതിനെതിരെയുള്ള നിയമഭയം കുറക്കാനും മാത്രമേ ഉപകരിക്കൂ. അതിനാല്‍ ഈ വിധി പുന:പരിശോധിക്കേണ്ടതുണ്ട്.

ദലിതുകള്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരക്കാരെ അടിച്ചമര്‍ത്തുന്ന കുറ്റാരോപിതരെ സാമൂഹ്യ നീതിക്ക് അനുകൂലമായി കാണാന്‍ കഴിയില്ല. എസ്.സി, എസ്.ടി നിയമത്തിലെ മാറ്റങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. സുപ്രിം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി പ്രതികരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ജീവനും സ്വത്തും രക്ഷിക്കാമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അവകാശപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും പ്രക്ഷോഭത്തിനിടെ സ്വത്തും ജീവനും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഹമ്മദ് സലീം എന്‍ജിനീയര്‍ പറഞ്ഞു. സമാധാനപരമായ എല്ലാ പ്രതിഷേധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായും എന്നാല്‍,പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്ന ആക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹ

 

Related Articles