Current Date

Search
Close this search box.
Search
Close this search box.

അഖ്‌സ പ്രമേയം; യുനെസ്‌കോയില്‍ നിന്നും ഇസ്രയേല്‍ അംബാസഡറെ വിളിപ്പിച്ചു

തെല്‍അവീവ്: മസ്ജിദുല്‍ അഖ്‌സയും വെസ്റ്റേണ്‍ മതിലും ശുദ്ധ ഇസ്‌ലാമിക പൈതൃകമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള യുനെസ്‌കോ പ്രമേയത്തിന് ശേഷം ഇസ്രയേല്‍ യുനെസ്‌കോയിലെ തങ്ങളുടെ പ്രതിനിധിയെ പ്രതിനിധിയെ കൂടിയാലോചനക്കായി വിളിച്ചു ചേര്‍ത്തു. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട ക്രൊയേഷ്യക്കും തന്‍സാനിയക്കും ഇസ്രയേല്‍ നന്ദി അറിയിക്കുകയും ചെയ്തു. അസംബന്ധ നാടകങ്ങള്‍ തുടരുകയാണ്. കൂടിയാലോചനക്കായി യുനെസ്‌കോയിലെ ഞങ്ങളുടെ പ്രതിനിധിയെ വിളിച്ചുവരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി സ്വീകരിക്കേണ്ട തുടര്‍ നടപടികളില്‍ ഞങ്ങള്‍ തീരുമാനമെടുക്കും. രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട ക്രൊയേഷ്യയോടും തന്‍സാനിയയോടും ഇസ്രയേല്‍ നന്ദിയറിയിക്കുന്നു. അപ്രകാരം ഞങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്ത എല്ലാ രാഷ്ട്രങ്ങളോടും നന്ദി ഞങ്ങളുടെ നന്ദിയറിയിക്കുന്നു. എന്ന് നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന വിവരിച്ചു.
അതേസമയം പി.എല്‍.ഒ പ്രമേയത്തെ സ്വാഗതം ചെയ്തു. ഖുദ്‌സിന്റെയും അവിടത്തെ മുസ്‌ലിം ക്രിസ്ത്യന്‍ പൈതൃകങ്ങളെയും സംബന്ധിച്ച യുനെസ്‌കോ പ്രമേയത്തെ സ്വാഗതം ചെയ്ത പി.എല്‍.ഒ കാര്യനിര്‍വാഹക സമിതി സെക്രട്ടറി സാഇബ് അരീഖാത് അതിനെ മാനിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഖുദ്‌സ് നഗരത്തെ തങ്ങളുടേതാക്കി മാറ്റാന്‍ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുകയും വ്യാജ വാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആസൂത്രിതമായ നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫലസ്തീന്‍ അസ്തിത്വം ഇല്ലാതാക്കി ഖുദ്‌സിനെ ജൂതവല്‍കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും നഗരത്തെ സംരക്ഷിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി വ്യക്തമാക്കി.

യുനെസ്‌കോക്കെതിരെ വാളെടുക്കുന്നവര്‍

Related Articles