Current Date

Search
Close this search box.
Search
Close this search box.

അക്ഷരക്കൂട്ടം രചനാ ശില്‍പശാല സമാപിച്ചു

കോഴിക്കോട്: മലര്‍വാടി സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ ചേവായൂരില്‍ ശനിയാഴ്ച ആരംഭിച്ച കുട്ടികളുടെ രചനാശില്‍പശാല സമാപിച്ചു. മീഡിയ വണ്‍ വൈസ് ചെയര്‍മാന്‍ സി. ദാവൂദ് ഉദ്ഘാടനം നിര്‍വഹിച്ചു. മലര്‍വാടി രക്ഷാധികാരി അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. കഥകളുടെ രചനാരഹസ്യങ്ങള്‍, കുട്ടികളുടെ കാവ്യഭാഷ, കുട്ടികളുടെ ലോകസാഹിത്യം, ഭാഷയുടെ രസങ്ങള്‍, എഴുത്തിന്റെ താളം, സ്‌കൂള്‍മാഗസിനുകള്‍ തയ്യാറാക്കുമ്പോള്‍, ഭാവങ്ങള്‍ ഭാവനകള്‍, നല്ല ഭാഷയുടെ തെളിച്ചങ്ങള്‍ തുടങ്ങിയ വിവിധവിഷയങ്ങളിലായി ഡോ. എം. ഷാജഹാന്‍, പുറമണ്ണൂര്‍ ടി മുഹമ്മദ്. ഫസല്‍ കാതിക്കോട്, ഡോ. വി ഹിക്മത്തുള്ള, ഷാനവാസ് മലപ്പുറം, എം. കുഞ്ഞാപ്പ്, ഡോ. ജമീല്‍ അഹ്മദ്, നൂറുദ്ദീന്‍ ചേന്നര്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്ക ട്ട എഴുപതോളം കുരുന്നു പ്രതിഭകള്‍ ശില്പശാലയില്‍ പങ്കെടുത്തു. ഡോ. ജമീല്‍ അഹ്മദ്, നൂറുദ്ദീന്‍ ചേന്നര, ശംസുദ്ദീന്‍ വേളം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles