NewsPravasam

ഹുബ്ബുറസൂല്‍: പൊതു സമ്മേളനം നവംബര്‍ 22ന്

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം നവംബര്‍ 23 ല്‍ നിന്നും ഒരു ദിവസം നേരത്തേ ആക്കി നവംബര്‍ 22 നു സംഘടിപ്പിക്കും. 22 നു വ്യാഴാഴ്ച്ച വൈകീട്ട് 5.30 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.

കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തൂവ്വൂര്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ ഖവ്വാലി ഗാനങ്ങളും ഉണ്ടാവും.

പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുനീര്‍ മഠത്തില്‍ ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരത്തിനു 97345634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker