Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹ സംവാദം കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും

മനാമ:’പ്രവാചകചര്യ സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ഫ്രന്റ്‌സ് ബഹ്‌റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ദ്വിമാസ കാമ്പയിനിനോടനുബന്ധി ച്ച് സംഘടിപ്പിക്കുന്ന സ്‌നേഹ സംവാദം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. ‘സമകാലീന സമൂഹവും സമുദായ ദൗത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബഹ്‌റൈനിലെ വിവിധ മത സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ 24 ശനി രാത്രി 8 മണിക്ക് വെസ്റ്റ് റിഫയിലുള്ള ദിശ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വി.ജലീല്‍ (കെ.എം.സി.സി), സയ്യിദ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ (സമസ്ത കേരള സുന്നി ജമാഅത്ത്), സൈഫുല്ല ഖാസിം (ഇന്ത്യന്‍ സലഫി സെന്റര്‍), അബ്ദുല്‍ ഗഫൂര്‍ പാടൂര്‍ (അല്‍ അന്‍സാര്‍ സെന്റര്‍), ജൗഹര്‍ ഫാറൂഖി (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), എം.സി.അബ്ദുല്‍ കരീം (ഐ.സി.എഫ്) സഈദ് റമദാന്‍ നദ്‌വി (ഫ്രന്റ്‌സ് ബഹ്‌റൈന്‍) എന്നിവര്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ അധികരിച്ച് സംസാരിക്കും. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ യൂനുസ് സലീം വിഷയാവതരണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 34387720, 36180136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്ന താണെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ പയ്യോളി അറിയിച്ചു.

ടീന്‍ ഇന്ത്യ  ഫുട്‌ബോള്‍ മത്സരം ജനുവരി ഒന്നിന്
ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തി വരുന്ന ‘പ്രവാചകചര്യ സന്തുലിതമാണ് ‘ എന്ന ദ്വിമാസ കാമ്പയിന്റെ ഭാഗമായി 12 മുതല്‍ 18 വയസ്സ് വരെയുള്ള ടീനേജ് പ്രായക്കാര്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. 2017 ജനുവരി ഒന്നിന് രാവിലെ 7.30 മുതല്‍ മുഹറഖ് അല്‍ ഇസ്‌ലാഹ് സൊസൈറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 392102488, 39990765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്ന താണെന്ന് ടീന്‍സ് വിങ് കണ്‍വീനര്‍ എം. അബ്ബാസ് അറിയിച്ചു.

Related Articles