NewsPravasam

സ്വന്തത്തെ തിരിച്ചറിയുക, സമൂഹത്തിന്റെ ഭാഗമാവുക: ഗോപിനാഥ് മുതുകാട്

ദമ്മാം: ‘ഓരോരുത്തരും വ്യത്യസ്തരും അവരവരുടെ മേഖലകളില്‍ അതുല്യരുമാണ്. നാം നമ്മെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.ആര്‍ജ്ജിക്കുന്ന കഴിവുകള്‍ സമൂഹത്തിലേക്ക് പകരാനും കഴിയേണ്ടതുണ്ടെന്ന്’ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. സ്റ്റുഡന്‍സ് ഇന്ത്യ കിഴക്കന്‍ പ്രവിശ്യ നടത്തിയ ‘ടീന്‍ കോണ്‍ഫറന്‍സ്-18’ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തികഞ്ഞ ആത്മ വിശ്വാസം വേണം. ശ്രദ്ധയോടെ മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതോടൊപ്പം കഠിനമായ പരിശ്രമവുമുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

തികഞ്ഞ ആത്മവിശ്വാസം കഠിന പരിശ്രമങ്ങളുമാണ് ജീവിത വിജയത്തിന്ന് വഴിയൊരുക്കുന്നതെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധിഖ് അഹ്മദ് പറഞ്ഞു. ‘കുട്ടികളോട് ‘ എന്ന വിഷയത്തില്‍ ശഖ്‌റ യൂണിവേഴ്സ്റ്റിയിലെ ഡോ.മുഹമ്മദ്‌നജീബ്, കരിയര്‍ ഗൈഡന്‍സ് എന്ന തലക്കെട്ടില്‍ ഡോ.സാദിയാ ഖാന്‍, സമൂഹത്തോടുള്ള കുട്ടികളുടെ ബാധ്യതയെ കുറിച്ച് അമീന്‍ ചൂനൂര്‍, ഖുര്‍അനില്‍ നിന്ന് മുഹമ്മദ് ഷാന്‍ എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ കൈകാര്യം ചെയ്തു. വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായി നടന്ന പാരന്റിംഗ് സെഷനില്‍ അക്ബര്‍ വാണിയമ്പലം, ഉമര്‍ ഫാറൂഖ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സഫയര്‍ കുട്ടികളുമായി സംവദിച്ചു. അനലറ്റിക്കല്‍ ഗെയിമിന് യാസീന്‍, സുഹൈല്‍ മങ്കരത്തൊടി എന്നിവരും, ലീഡര്‍ഷിപ്പ് ഗെയിമുകള്‍ സ്വാലിഹ്, മുസ്ലിഹ, ഫാജിഷ ഇല്യാസ്, അമീന എന്നിവരും നയിച്ചു.

സ്റ്റുഡന്‍സ് ഇന്ത്യ റോഡ് മാപ്പ് ദിയ അംന, ഫാത്വിമ ഷുറൂഖ്, ഫാരിസ് എന്നിവര്‍ അവതരിപ്പിച്ചു. ഫഹ് മിയ ഷാജഹാന്‍ ഗാനവും ഹിമ അഹ് ലാന്‍ മോണോ ആക്റ്റും ബിഫ് ന ബഷീര്‍, ഇബാ ശരീഫ്,തസ്‌നി സിദ്ദീഖ്,ഷിഫ സുബൈര്‍, അര്‍വാ സൈദലവി എന്നിവര്‍ സംഘഗാനവും അവതരിപ്പിച്ചു. ഷബീര്‍ ചാത്തമംഗലം, യും ന ഫൈസല്‍ എന്നിവര്‍ അവതാരകരായിരുന്നു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സൗദി തലത്തില്‍ നടത്തിയ ക്ലസ്റ്റര്‍ മീറ്റ് ഡി ബൈറ്റ് കോണ്ടസിറ്റല്‍ ഒന്നാം സ്ഥാനം നേടിയ ആയിശ സഫയറിനെ മെമന്റോ നല്‍കി ആദരിച്ചു.

വിവിധ മല്‍രങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ അബ്ദുസ്സമദ് കരുവാരകുണ്ട് അദ്ധ്യക്ഷത വഹിച്ചു. സുമയ്യ പര്‍വേസ് സ്വാഗതവും ബിഫ് ന ബഷീര്‍ ഖിറാഅത്തും നിര്‍വ്വഹിച്ചു. തനിമ കേന്ദ്ര രക്ഷാധികാരി കെ.എം ബഷീര്‍ സമാപന പ്രസംഗം നടത്തി. ആര്‍.സി.യാസിര്‍, അബ്ദുല്‍ ഹമീദ്, പി.ടി. അഷ്‌റഫ് , ആസിഫ് കക്കോടി, കുഞ്ഞിമുഹമ്മദ്, ഷാജഹാന്‍, ഇല്യാസ് ചേളന്നൂര്‍, ഷാജഹാന്‍ ജുബൈല്‍, ഹുദ മന്‍ഹാം, ഡോ. നുസ്‌റ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook Comments
Related Articles
Show More
Close
Close