Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമായി മാറ്റിപ്പണിയണം

ദോഹ: സാമൂഹിക രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യഛ്യുതികള്‍ക്കെതിരില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തുരുത്തുകള്‍ സ്രിഷ്ടിക്കാന്‍ യുവാക്കള്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന്  സോളിഡാരിറ്റി  യൂത്ത് മൂവ്മന്റ് സംസ്ഥാന സമിതിയംഗം എ.ടി. ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു. ‘സ്‌നേഹത്തിന് സൗഹാര്‍ദ്ദത്തിന് യുവതയുടെ കര്‍മ്മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി വക്‌റയില്‍ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസഹിഷ്ണുതയുടെ വേരുകള്‍ കേരളീയ പൊതുബോധത്തിലേയ്ക്കും ആഴ്ന്നിറങ്ങി കൊണ്ടിരിക്കുകയാണ്. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. യൂത്ത് ഫോറം വക്‌റ മേഖല പ്രസിഡണ്ട് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറത്തിന്റെ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം സമാപന പ്രഭാഷണം നടത്തി.കാമ്പയിന്‍ കണ്‍വീനര്‍ നൗഷാദ് വടുതല, വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, മേഖല ഭാരവാഹികളായ ഉസ്മാന്‍ പുലാപ്പറ്റ, അബ്ദുല്‍ ബാസിത്ത്, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles