Kerala VoiceNews

സയ്യിദ് മൗദൂദിയുടെ ധൈഷണിക സംഭാവനകള്‍ കാലത്തെ അതിജയിക്കുന്നത്: നഹാസ് മാള

കോഴിക്കോട്: പതിറ്റാണ്ടുകള്‍ക്ക് മുമ്പെ സയ്യിദ് മൗദൂദി ലോകത്തിനു സംഭാവന ചെയ്ത ധൈഷണിക സംഭാവനകള്‍ കാലങ്ങളെ അതിജയിക്കുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോഴിക്കോട് വിദ്യാര്‍ഥിഭവനത്തില്‍ സംഘടിപ്പിച്ച റബ്‌വ വിദ്യാര്‍ഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളെയും ലോകം വിഗ്രഹവല്‍ക്കരിച്ച ആശയങ്ങളെയും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വെല്ലുവിളിച്ച മൗദൂദിയും അദ്ദേഹത്തിന്റെ സാഹിത്യങ്ങള്‍ സാമൂഹിക പൊതുമണ്ഡലങ്ങളില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. സയ്യിദ് മൗദൂദിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും വിശകലനം ചെയ്യുന്ന ചര്‍ച്ചാ സദസ്സുകള്‍ എസ്.ഐ.ഒ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ 2ന് എറണാകുളത്ത് വച്ച് ‘സയ്യിദ് മൗദൂദി ഇസ്‌ലാമിക ധിഷണയുടെ വെളിച്ചം’ എന്ന തലക്കെട്ടിലും. നവംബര്‍ 5 ന് കണ്ണൂരില്‍ വച്ച് ‘സയ്യിദ് മൗദൂദി: വിമര്‍ശനങ്ങളുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടിലും, നവംബര്‍ 9ന് തിരുവനന്തപുരത്ത് വച്ച് ‘ജനാധിപത്യം മതേതരത്വം ദേശീയത: സയ്യിദ് മൗദൂദിയെ വായിക്കുന്നു’ എന്ന തലക്കെട്ടിലും ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് നഹാസ് മാള അറിയിച്ചു. കേരളത്തിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.
പരിപാടി ടീന്‍ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് വി. കൂട്ടില്‍ പരാപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, ഷബീര്‍ കൊടുവളളി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ്.ഐ.ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജസീം സുല്‍ത്താന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം സമാപനം നിര്‍വഹിച്ചു.

Facebook Comments
Related Articles
Show More
Close
Close