Current Date

Search
Close this search box.
Search
Close this search box.

സമുദായത്തിലെ ഭിന്നിപ്പ് ഫാഷിസം മുതലെടുക്കും: സാംസ്‌കാരിക സമ്മേളനം

കോട്ടക്കല്‍: മുസ്‌ലിം സമുദായത്തിലെ സംഘടനകള്‍ക്കിടയിലെ ഭിന്നിപ്പ് ഫാഷിസം മുതലെടുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മുന്നറിയിപ്പ് നല്‍കി. സമ്മേളന നഗരിയില്‍ നടന്ന സെമിനാര്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രംപും മോഡിയും ചേര്‍ന്ന് സൃഷ്ടിച്ച പുതിയ ദേശീയതയും പുതിയ ലോകവും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ. അഹമ്മദിനെ പോലുള്ള അന്തര്‍ദേശീയ വ്യക്തിയുടെ മരണത്തില്‍ പോലും ഫാഷിസം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ഭീതി ജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മ്യൂലച്ചുതിയും സാമുഹിക പ്രതിബദ്ധതയും നഷ്ടപ്പെടാതെ സമകാലിക സമൂഹത്തെ കാത്തുസംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ സ്‌നേഹിക്കുന്ന സംഘടനകള്‍ ഇതിനു പരിശ്രമിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു
ഏകശിലാത്മകമായ ലോകക്രമം സൃഷ്ടിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എപി അബ്ദുല്‍ വഹാബ് പറഞ്ഞു. മതങ്ങള്‍ക്കതീതമായ സൗഹൃദമാണ് സമുഹ സന്തുലിതാവസ്ഥക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ശശിപന്തളം, ഡോ. ഹുസൈന്‍ രണ്ടത്താണി, പി.എം.എ ഗഫൂര്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, ആദം അയ്യൂബ്, സമദ് കുന്നക്കാവ്, ഡോ. ജമീല്‍ അഹമ്മദ്, ടി.കെ ഉബൈദ് എന്നിവര്‍ സംസാരിച്ചു.
പ്രബോധനം വിശേഷാല്‍ പതിപ്പ് ‘ കര്‍മകാലം ; ജമാഅത്തെ ഇസ് ലാമിയുടെ 75 വര്‍ഷങ്ങള്‍’ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പി.എം.എ ഗഫൂറിന് നല്‍കി പ്രകാശനം ചെയ്തു. വി.എ കബീര്‍ എഡിറ്റ് ചെയ്ത ‘പൊതുസിവില്‍ കോഡ്, ഹിന്ദു കോഡ്, മുത്ത്വലാഖ്’ പ്രൊഫ എ.പി അബ്ദുല്‍ വഹാബ് ആദം അയ്യൂബിന് നല്‍കി പ്രകാശനം ചെയ്തു.

Related Articles