Current Date

Search
Close this search box.
Search
Close this search box.

സമസ്ത ബഹ്‌റൈന്‍ വാര്‍ഷിക പ്രഭാഷണ പരമ്പര വെള്ളിയാഴ്ച മുതല്‍

മനാമ: സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി സമസ്ത ബഹ്‌റൈനില്‍ നടത്തി വരുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ അഞ്ചാം വാര്‍ഷിക പ്രഭാഷണ പരമ്പരയാണ് മാര്‍ച്ച് 31, ഏപ്രില്‍ 1, 3 (വെള്ളി, ശനി, തിങ്കള്‍) എന്നീ ദിവസങ്ങളിലായി നടക്കുന്നത്. ശൈഖുനാ മാണിയൂര്‍ ഉസ്താദ്, അല്‍ ഹാഫിള് കബീര്‍ ബാഖവി, അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി, അബ്ദുല്‍ ഫത്താഹ് ദാരിമി എന്നിവരും സ്വദേശി പ്രമുഖരും വിവിധ ദിവസങ്ങളിലായി പങ്കെടുത്ത് സംസാരിക്കും.

മാര്‍ച്ച് 31, വെള്ളിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, ഏപ്രില്‍ 1ന് ശനിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങളിലായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ് പ്രഭാഷണം നടത്തുക. തുടര്‍ന്ന് സമാപന ദിവസമായ ഏപ്രില്‍ 3ന്(തിങ്കളാഴ്ച) രാത്രി 8.30ന് കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ സദസ്സും പ്രഭാഷണവും നടക്കും. പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഢിതനും സൂഫി വര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറിയുമായ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
അദ്ദേഹത്തിന്റെ നസ്വീഹത്തിനോടൊപ്പം ജാമിഅ അസ്അദിയ്യ പ്രൊഫസറും പ്രമുഖ വാഗ്മിയുമായ അബ്ദുല്‍ ഫത്താഹ് ദാരിമിയുടെ പ്രഭാഷണവും നടക്കും. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന വേദിയിലാണ് സ്വദേശി പ്രമുഖരും സമസ്ത കേന്ദ്രഏരിയാ നേതാക്കളും പങ്കെടുക്കുന്നത്. സമകാലിക വിഷയങ്ങളിലുള്ള ഉത്‌ബോധനത്തോടൊപ്പം ബഹ്‌റൈനിലും നാട്ടിലും പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പദ്ധതികളും ത്രിദിന പ്രഭാഷണ പരമ്പരയുടെ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വാര്‍ഷിക പ്രഭാഷണ വേദികളില്‍ നിന്നും സ്വരൂപിച്ച ഫണ്ടു ഉപയോഗിച്ച് 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം, നിര്‍ധനരും പ്രായാധിക്യവുമുള്ള 35 പേര്‍ക്ക് ഉംറ സര്‍വ്വീസ്, എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിലുള്‍പ്പെടുത്തിയ രോഗികളുടെ ചികിത്സാ ചിലവ് തുടങ്ങിയവ നടത്താന്‍ കഴിഞ്ഞതായു സംഘാടകര്‍ അറിയിച്ചു. ഇത്തരം ജീവ കാരുണ്യസാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന സുപ്രധാനമായ 5 ജീവകാരുണ്ണ്യ പദ്ധതികളുടെ പ്രഖ്യാപനവും പ്രഭാഷണ വേദിയില്‍ വെച്ച് നടക്കുമെന്നും അവര്‍ വ്യക്തമാക്കി.
ത്രിദിന പ്രഭാഷണ പരമ്പരയുടെ വിജയത്തിന് വേണ്ടി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അന്‍സാര്‍ അന്‍വരി കൊല്ലം, ഹാരിസ് മാട്ടൂല്‍, എസ്.എം. അബ്ദുല്‍ വാഹിദ്, എസ്.വി.ജലീല്‍ സാഹിബ് എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി (ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ മാട്ടൂല്‍(കണ്‍വീനര്‍), ശിഹാബ് അറഫ് (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Related Articles