Kerala VoiceNews

സംരംഭകത്വ പരിശീലന കോഴ്സ് ആരംഭിച്ചു

കോഴിക്കോട്: മികച്ച സംരംഭകരെ നിര്‍മ്മിച്ചെടുക്കുന്ന National Institute of Technology- Technology Business Incubator (NIT- TBI) കോഴിക്കോട്, സംരംഭകത്വ പരിശീലന കോഴ്‌സിന് തുടക്കമായി. Food processing ലെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കി’ നടത്തുന്ന 6 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിശീലന കോഴ്‌സ് People’s Foundationമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

കോഴിക്കോട്, ചേവായൂരിലെ സിജി കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. ഉദ്ഘാടന ചടങ്ങില്‍ NIT-TBI മാനേജര്‍ പ്രീതി എം, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, NIT-TBI അഡ്മിനിസ്‌ട്രേറ്റര്‍ വിജിത് കുമാര്‍, സിജി സെക്രട്ടറി കബീര്‍ മാസ്റ്റര്‍, പീപ്പിള്‍സ് സ്റ്റാര്‍ട്ടപ്പ് ഡയറക്റ്റര്‍ ഡോ.നിഷാദ് വി.എം എന്നിവര്‍ സംസാരിച്ചു.

Facebook Comments
Show More

Related Articles

Back to top button
Close
Close