Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിനെ കുറിച്ച ബോധവല്‍ക്കരണം ആവശ്യം: ഒ. അബ്ദുറഹ്മാന്‍

കോഴിക്കോട്: മുത്തലാക്ക് പോലുള്ള അനാചാരങ്ങള്‍ ഇല്ലാതാക്കുവാന്‍ സമുദായത്തിനകത്ത് ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന് മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ കാമ്പയിന്റെ ഭാഗമായുള്ള ചര്‍ച്ച സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.പി.ബഷീര്‍ അധ്യക്ഷത വഹിച്ചു.
ടി.പി.ചെറൂപ്പ, അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, കാസിം ഇരിക്കൂര്‍, വി.എ.കബീര്‍, മുക്കം മുഹമ്മദ്, കെ.ടി.നസീമ, നൗഷാദ് വെള്ളലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് ലംഘനങ്ങള്‍ക്കെതിരെ മഹല്ലുകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് ചര്‍ച്ചാ സംഗമം ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു.
അഡ്വ. സുബൈര്‍, അഡ്വ. മുഹമ്മദ് ചാലപ്പുറം, സജ്ജാദ്, അബ്ദുസ്സത്താര്‍ കൂളിമാട്, എഞ്ചിനീയര്‍ മുഹമ്മദ് കോയ, ബാപ്പു വാവാട്, ഉമര്‍ പുതിയോട്ടില്‍, അഡ്വ. ഫൈസല്‍, പി.സി.ബഷീര്‍, സുബ്ഹാന്‍ ബാബു, ആര്‍.സി. സാബിറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു . ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും അസി. സെക്രട്ടറി ശരീഫ് മൗലവി നന്ദിയും പറഞ്ഞു.

Related Articles