Kerala VoiceNews

വിഴിഞ്ഞം കരാര്‍ സര്‍ക്കാര്‍ റദ്ദാക്കണം: സോളിഡാരിറ്റി

കോഴിക്കോട്: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിനെതിരാണെന്ന സി.ഐ.ജി റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ആവശ്യപ്പെട്ടു. ഈ കരാറിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് സി.ഐ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, പുലിമൂട് നിര്‍മാണം തുടങ്ങിയവയില്‍ വന്‍ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും സി.ഐ.ജി പറയുന്നു. മറ്റു സംസ്ഥാനങ്ങളിലെ തുറമുഖ നിര്‍മാണ ചിലവിലും മൂന്നിരട്ടി തുക പെരുപ്പിച്ചു കാട്ടിയാണ് കരാറുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ സി.ഐ.ജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തികവും പരിസ്ഥിതികവുമായ നഷ്ടം വരുത്തുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Show More
Close
Close