Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ നഗരങ്ങള്‍ ഭീകരര്‍ക്ക് അഭയം നല്‍കിയതിനെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്: എര്‍ദോഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ നിന്നും രക്ഷപ്പെട്ട ഭീകരര്‍ക്ക് യൂറോപ്യന്‍ നഗരങ്ങള്‍ എങ്ങനെയാണ് അഭയം നല്‍കിയതെന്നതിനെ കുറിച്ച പൂര്‍ണ ബോധ്യം തന്റെ രാജ്യത്തിനുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഇസ്തംബൂളില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”യൂറോപ്യന്‍ രാജ്യങ്ങളില്‍ പി.കെ.കെ ഭീകരസംഘടനക്ക് വേണ്ടി ഭീഷണിയിലൂടെയും നിര്‍ബന്ധം ചെലുത്തിയും എങ്ങനെയാണ് ഓരോ വര്‍ഷവും കോടിക്കണക്കിന് യൂറോ ശേഖരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ഫത്ഹുല്ല ഗുലന്റെ ഭീകരസംഘടനയില്‍ അംഗമായിട്ടുള്ള വഞ്ചകരെ നിങ്ങള്‍ (യൂറോപ്യര്‍) എങ്ങനെയാണ് സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.” എന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മനിയില്‍ ടര്‍ക്കിഷ് വംശജരുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെ കുറിച്ചും എര്‍ദോഗാന്‍ പറഞ്ഞു. ജര്‍മനിയില്‍ നാസിസം അവസാനിച്ചു എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും അതവിടെ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. എന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി പ്രസിഡന്‍ഷ്യന്‍ സംവിധാനത്തിലേക്ക് മാറുന്നതിനെ ജനഹിതപരിശോധനയില്‍ എതിര്‍ക്കാന്‍ പി.കെ.കെ ഭീകരസംഘടനയിലെ അംഗങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ അനുമതി നല്‍കുന്നതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

Related Articles