NewsWorld Wide

യു.എ.ഇയിലെ നിര്‍ബന്ധിത സൈനിക സേവനം 16 മാസമാക്കി വര്‍ധിപ്പിച്ചു

അബൂദാബി: യു.എ.ഇയില്‍ പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത സൈനിക സേവനം 16 മാസമാക്കി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് 12 മാസമായിരുന്നു. യെമന്‍ യുദ്ധത്തിന്റെ പശ്ചാതലത്തിലാണ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലപരിധി വര്‍ധിപ്പിച്ചത്.  2015ലാരംഭിച്ച യെമന്‍ യുദ്ധത്തിന്റെ മുഖ്യ സഖ്യകക്ഷികളിലൊരാളാണ് യു.എ.ഇ.

മൂന്നു വര്‍ഷമായി തുടരുന്ന യെമന്‍ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതി മൂവ്‌മെന്റിനെതിരെയാണ് യുദ്ധം. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിന് ഭരണം പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് സൗദിയുടെ നേതൃത്വത്തില്‍ യുദ്ധം ആരംഭിച്ചത്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലെയും ജനസംഖ്യയില്‍ കൂടുതലും പ്രവാസികളാണ്.

 

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker