News

യു.എന്നില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്തതിന് നൗറുവിന് ഇസ്രായേലിന്റെ 72,000 ഡോളര്‍ സഹായം

തെല്‍അവീവ്: യു.എന്നില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്തതിനുള്ള നന്ദി അറിയിച്ച് നൗറു എന്ന രാഷ്ട്രത്തിന് ഇസ്രായേല്‍ 72000 ഡോളര്‍ സഹായം നല്‍കി. ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതിനെതിരേയായിരുന്നു യു.എന്‍ പൊതുസഭയില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ യു.എസിനും ഇസ്രായേലിനും പുറമേ നൗറുവടക്കം ഏഴു രാഷ്ട്രങ്ങളാണ് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വോട്ടു ചെയ്തിരുന്നത്.

ചെറിയ ഉപദ്വീപായ നൗറുവുമായി മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനാണ് യു.എസ് ധാരണയായത്. ഇസ്രായേലിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്ലാന്റ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ക്കായി 72000 ഡോളര്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

21 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള നൗറുവില്‍ 11,359 ആണ് ജനസംഖ്യ. ജനസംഖ്യാപരമായും ഭൂപ്രദേശത്താലും ഏറ്റവും ചെറിയ സ്വതന്ത്ര ഉപദ്വീപാണ് നൗറു. ഇവിടെ ഒരു സ്‌കൂളിന് വേണ്ടിയാണ് പ്ലാന്റ് പണിയുന്നത്. അതിലേക്കുള്ള ജോലിക്കാരെയും സാമഗ്രികളുമെല്ലാം ഇസ്രായേല്‍ എത്തിച്ചു നല്‍കുകയാണ്. മുഴുവന്‍ നിര്‍മാണ ചുമതലയും ഇസ്രായേലിനാണ്.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker