NewsWorld Wide

യുദ്ധക്കളമായി വീണ്ടും സിറിയ: റഷ്യയുടെ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു

ഇദ്‌ലിബ്: ഒരിടവേളക്ക് ശേഷം സിറിയയില്‍ വീണ്ടും വെടിയൊച്ചകള്‍ പുന:രാരംഭിച്ചു. കഴിഞ്ഞ ദിവസം റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇദ്‌ലിബില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ ശക്തി കേന്ദ്രമായ ഇദ്‌ലിബ് ജനവാസ കേന്ദ്രം കൂടിയാണ്. വ്യാഴാഴ്ച രാത്രിയാണ് റഷ്യ ഇവിടെ വ്യോമാക്രമണം നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. 60ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മസ്ജിദിനു നേരെയും ആക്രമണമുണ്ടായി. ഈ സമയം പള്ളിയില്‍ പ്രാര്‍ത്ഥനയിലായിരുന്ന വിശ്വാസികള്‍ക്കും പരുക്കുണ്ട്. പള്ളി തകര്‍ന്നു. ഈ വര്‍ഷം സിറിയയില്‍ നടക്കുന്ന ആക്രമണത്തിലെ ഉയര്‍ന്ന മരണസംഖ്യായാണിത്. വടക്കന്‍ ഇദ്‌ലിബിലെ സര്‍ദാന ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് റഷ്യയുടെ യുദ്ധ വിമാനം ബോംബിട്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നോമ്പ് തുറ സമയത്താണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Facebook Comments
Related Articles
Show More
Close
Close