NewsWorld Wide

മൂന്ന് റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ഐഎസ്

അലപ്പോ: മൂന്ന് റഷ്യന്‍ സൈനികരെ തങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഐഎസ് നിയന്ത്രണത്തിലുള്ള ഏജന്‍സിയായ അല്‍അഅ്മാഖ് വ്യക്തമാക്കി. കിഴക്കന്‍ ഹമായിലെ അഥരിയയില്‍ നടന്ന പോരാട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. കിഴക്കന്‍ ഹമായില്‍ നിന്നും റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങുന്നതിനിടെ അവര്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമാക്കി നടന്ന ബോംബാക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടത്. അതിന്റെ ചിത്രങ്ങളും ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. സിറിയയില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ സൈനികരുടെ എണ്ണം 11ല്‍ നിന്ന് 14 ആയി ഉയര്‍ന്നിരിക്കുന്നുവെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായ സൈനികര്‍ ആരും തന്നെ സിറിയയില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Facebook Comments
Related Articles
Show More
Close
Close