Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വ്യക്തിനിയമം വിമര്‍ശിക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യപ്പെടണം

മലപ്പുറം: മുസ്‌ലിം വ്യക്തിനിയമം ധാരാളമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യം മുസ്‌ലിം സംഘടനകളും മഹല്ല് സംവിധാനങ്ങളും ഗൗരവമായി ചര്‍ച്ചചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്കും നവദമ്പതികള്‍ക്കും മഹല്ലുകള്‍ ശാസ്ത്രീയമായ കൗണ്‍സലിങ്ങ് നല്‍കി ജീവിതം സുഗമമാക്കുന്നതിന് പ്രാപ്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജമാഅത്തെ ഇസ്‌ലാമി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘സംതൃപ്തകുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ കാംപയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാസമിതി മലപ്പുറം മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച ‘മുസ്‌ലിം വ്യക്തി നിയമം: തത്വവും പ്രയോഗവും – ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാസറുദ്ദീന്‍ ആലുങ്ങല്‍, അഡ്വ. ശംസുദ്ദീന്‍, ഹാജറ, ശഹദ് ശമീര്‍, അഡ്വ. അയ്യൂബ്, അഡ്വ. അഫാഫ് പറവത്ത്, അഡ്വ. മൊയ്തീന്‍, ടി.കെ. ജമീല, കെ. ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles