Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് പോഷകസംഘടനയുടെ പദയാത്ര

കൊല്‍ക്കത്ത: മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് അമൃതസറിലേക്കും പദയാത്ര സംഘടിപ്പിക്കുന്നു. ‘അവഗണിക്കപ്പെട്ടതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമായ’ ഖുര്‍ആനിലെ ഭാഗങ്ങള്‍ മുസ്‌ലിംകളെ പഠിപ്പിക്കലാണ് ഈദുല്‍ ഫിത്വറിന് ഒരു ദിവസം മുമ്പ് ആരംഭിക്കുന്ന പദയാത്രയുടെ ഉദ്ദേശ്യമെന്ന് മഞ്ച് വ്യക്തമാക്കി. ആര്‍.എസ്.എസ് താല്‍പര്യത്തിനനുസരിച്ച് ഖുര്‍ആനെയും ഹദീസുകളെയും വ്യാഖ്യാനിക്കലാണ് യാത്രയുടെ ലക്ഷ്യമെന്ന് എകണോമിക്‌സ് ടൈംസ് റിപോര്‍ട്ട് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ലേ നഗരത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ആദ്യ ഘട്ടം കന്യാകുമാരിയിലാണ് സമാപിക്കുക. കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന രണ്ടാം ഘട്ടം അമൃതസറില്‍ അവസാനിക്കും. യാത്ര കടന്നു പോകുന്ന നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും രാഷ്ട്രീയ മഞ്ച് അണികള്‍ അതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”ഇതര സമുദായങ്ങളുടെ മതവികാരങ്ങളെ ആദരിക്കുന്നത് സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മുസ്‌ലിംകള്‍ തങ്ങളുടെ അയല്‍ക്കാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഖുര്‍ആനില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ മുസ്‌ലിംകളല്ല. അതുകൊണ്ടു തന്നെ ഖുര്‍ആനില്‍ ശരിയായി വ്യാഖ്യാനിക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. മുസ്‌ലിം സഹോദരങ്ങളെ ഒന്നിപ്പിക്കുന്നതിന് കൂടിയാണ് ഈ യാത്ര.” മുസ്‌ലിം രാഷ്ട്രീയ മഞ്ച് നാഷണല്‍ കണ്‍വീനര്‍ ശാഹിദ് അഖ്തര്‍ പറഞ്ഞു.
അന്ത്യപ്രവാചകന്റെ ഹദീസനുസരിച്ച് മാട്ടിറച്ചി രോഗഹേതുവാണെന്നും അതേസമയം പാലിന് രോഗശമന ശേഷിയുണ്ടെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ചിന് നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. അതുകൊണ്ട് നമുക്ക് ഗോക്കളെ സംരക്ഷിച്ച് രോഗവ്യാപനം തടയാം. പശുക്കള്‍ അറുക്കപ്പെടണമെന്നും ബലിയര്‍പ്പിക്കപ്പെടണമെന്നും ഇസ്‌ലാം എവിടെയും പറയുന്നില്ല. സമ്പൂര്‍ണ ഗോഹത്യാ നിരോധനമാണ് നാം ആവശ്യപ്പെടുന്നത്. അതിനെ ചൊല്ലി ഒരു വിവാദവും ഉണ്ടാവരുത്. വലിയ നന്മയാണ് അതുണ്ടാക്കുക. എന്നും അദ്ദേഹം പറഞ്ഞു.

Related Articles