Kerala VoiceNews

ഭീകരതക്കെതിരെ ശ്രീലങ്കക്കൊപ്പം അണിനിരക്കുക: സാംസ്‌കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: ശ്രീലങ്കയില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഈ സന്ദര്‍ഭത്തില്‍ ഭീകരതക്കെതിരെ ശ്രീലങ്കയോട് ഐക്യപ്പെടുകയാണ് ചെയ്യേണ്ടത്. ലോകത്ത് ഹിംസയെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ ആശയ ധാരകളും എതിര്‍ക്കപ്പെടണം. ന്യൂസിലാന്റിലും ശ്രീലങ്കയിലുമെല്ലാം നടന്നത് ഇത്തരത്തിലുള്ള ഹിംസയുടെ പ്രയോഗങ്ങളാണ്. ഇത്തരം ഹിംസകള്‍ മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. മാനവികതയെ അടിത്തറയാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്ന സഹവര്‍ത്തിത്വങ്ങളും ഐക്യദാര്‍ഢ്യങ്ങളും സജീവമാക്കി മാത്രമേ ഇത്തരം ക്രൂരമായ ആശയങ്ങളെ ചെറുക്കാനാകൂ. അതിനായി വിശ്വമാനവികതക്കും ലോകസമാധാനത്തിനുമായി എല്ലാവരും മുന്നോട്ടുവരണമെന്നും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

അടൂര്‍ ഗോപാലകൃഷ്ണന്‍
ഡോ.കെ.എന്‍.പണിക്കര്‍
ഡോ.എം.ജി.എസ് നാരായണന്‍
കെ.ജി.ശങ്കരപിള്ള
എം.മുകുന്ദന്‍
കെ. സച്ചിദാനന്ദന്‍
പെരുമ്പടവം ശ്രീധരന്‍
ഹൈദരലി ശിഹാബ് തങ്ങള്‍
ഇടി മുഹമ്മദ് ബഷീര്‍
സി.പി. ജോണ്‍
ഡോ.എം. ശാരങ്ധരന്‍
മധുപാല്‍
ഒ.അബ്ദുറഹ്മാന്‍
കെ.പി.രാമനുണ്ണി
പ്രൊഫ. ബി. രാജീവന്‍
കെ.ഇ.എന്‍
എന്‍.പ്രഭാകരന്‍
കല്‍പറ്റ നാരായണന്‍
സ്വാമി സൂക്ഷ്മാനന്ദ
പി.സുരേന്ദ്രന്‍
സിവിക് ചന്ദ്രന്‍
യു.കെ.കുമാരന്‍
ഡോ.സുനില്‍ പി ഇളയിടം
കെ.കെ. കൊച്ച്
ഗീതാനന്ദന്‍
ജെ.ദേവിക
ടി.ഡി.രാമകൃഷ്ണന്‍
റഫീഖ് അഹ്മദ്
കെ.പി.ശശി
കെ.ആര്‍.മീര
ഡോ.ടി.ടി.ശ്രീകുമാര്‍
ഡോ. പി.കെ.പോക്കര്‍
ബാലചന്ദ്രന്‍ വടക്കേടത്ത്
സണ്ണി എം.കപിക്കാട്
ഡോ.പി.ഗീത
കെ.കെ.ബാബുരാജ്
വി.കെ.ജോസഫ്
രേഖാ രാജ്
സി.ആര്‍ നീലകണ്ഠന്‍
ജസ്റ്റിസ് ശംസുദ്ധീന്‍
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അനൂപ് വി ആര്‍
ശ്രീജ നെയ്യാറ്റിന്‍കര
ഫാദര്‍ പോള്‍ തേലക്കാട്ട്
വി. കാര്‍ത്തികേയന്‍ നായര്‍
ഗ്രോ വാസു
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
എം ഐ അബ്ദുല്‍ അസീസ്
സി.മുഹമ്മദ് ഫൈസി
ഹുസൈന്‍ മടവൂര്‍
മുനവ്വറലി ശിഹാബ് തങ്ങള്‍
ടി പി അബ്ദുല്ല കോയ മദനി
ഡോ.ഇ കെ അഹ്മദ് കുട്ടി
ഡോ. ഫസല്‍ ഗഫൂര്‍
ടി കെ അബ്ദുല്‍ കരീം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
പ്രൊഫ. അരവിന്ദാക്ഷന്‍
സുദേശ് എം രഘു
അഡ്വ കെ കെ പ്രീത
ഡോ. അജു നാരായണന്‍
കെ പി സേതുനാഥ്
മൃദുല ഭവാനി
നൂര്‍ബീന റഷീദ്
ബോണി തോമസ്
ഡോ. വള്ളിക്കാവ് മോഹന്‍ദാസ്
ശൈഖ്മുഹമ്മദ് കാരകുന്ന്
ഹമീദ് വാണിയമ്പലം
പ്രൊഫ.ശ്രീ മഹാദേവന്‍ പിള്ള
അഡ്വ. ചാര്‍ളി പോള്‍
വയലാര്‍ ഗോപകുമാര്‍
ടി.ജി വിജയകുമാര്‍
ഡോ. ധര്‍മ്മരാജ് റസാലം

Facebook Comments
Show More

Related Articles

Close
Close