NewsWorld Wide

ഫലസ്തീന് 15 മില്യണ്‍ ഡോളറിന്റെ സഹായവുമായി ചൈന

ബീജിങ്ങ്: ഫലസ്തീന് ചൈന 15 മില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. 100 മില്യണ്‍ യുആന്‍ ആണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഫലസ്തീനായി പ്രഖ്യാപിച്ചത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യയുടെ വികസനത്തിന് പിന്തുണ നല്‍കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ഷീ ജിന്‍പിങ് പറഞ്ഞു.

ബീജിങ്ങില്‍ വെച്ച് നടന്ന അറബ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഷീ ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ ബീജിങ്ങില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Facebook Comments
Show More
Close
Close