NewsWorld Wide

ഫലസ്തീനികളുടെ ശസ്ത്രക്രിയക്കായി ജോര്‍ദാനില്‍ നിന്ന് വിദഗ്ധ സംഘമെത്തി

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ ഗുരുതര പരുക്കേറ്റവരെ ശുശ്രൂഷിക്കാനായി ജോര്‍ദാനില്‍ നിന്നും വിദഗ്ധ സംഘമെത്തി. പരുക്കേറ്റ ഫലസ്തീനികളുടെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കായാണ് ജോര്‍ദാനില്‍ നിന്നുള്ള വിദഗ്ധ സര്‍ജന്‍മാരുടെ സംഘമെത്തിയത്. ജോര്‍ദാനിലെ റോയല്‍ മെഡിക്കല്‍ സര്‍വീസസിലെ അംഗങ്ങളായ ഇവര്‍ ശനിയാഴ്ചയാണ് അല്‍ ഷിഫ ഹോസ്പിറ്റലിലെത്തിയത്. ഗസ്സ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയാണിത്.

ഓര്‍ത്തോപീഡിക്,ആര്‍ട്ടെറിയല്‍,പ്ലാസ്റ്റിക് സര്‍ജറികള്‍ എന്നിവക്കായാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ എത്തിയത്. രോഗികളുടെ തീവ്രത അനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം വിഭജിച്ചു നല്‍കിയിരിക്കുകയാണ്. ചിലരെ ഗസ്സയിലെ ജോര്‍ദാന്‍ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗികളുടെ സര്‍ജറികള്‍ക്കായി ഡോക്ടര്‍മാര്‍ ഗസ്സയില്‍ തുടരും. ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

 

Facebook Comments
Related Articles
Show More
Close
Close