Kerala VoiceNews

പലിശരഹിത ഇടപാടുകള്‍ക്കുളള വര്‍ധിച്ച സ്വീകാര്യത സ്വാഗതാര്‍ഹം

കോഴിക്കോട്: പലിശരഹിത ഇടപാടുകള്‍ക്കുളള വര്‍ദ്ധിച്ച സ്വീകാര്യത സ്വാഗതാര്‍ഹമെന്ന്  സംഗമം മള്‍ട്ടിസ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 2015-2016 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, 2016-17 വര്‍ഷത്തെ ബജറ്റ്, വരവ്ചെലവ് കണക്കുകള്‍ എന്നിവയുടെ അവതരണവും അവലോകനവും നടന്നു. പരിപാടിയില്‍ പ്രസിഡന്റ് ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.  ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എ.എം അബ്ദുല്‍ ഖാദര്‍, റസാഖ് പാലേരി, മുഹമ്മദ് അഷ്‌റഫ്, എന്‍ അമാനുള്ള, എം.എ മെഹബുബ്, അബ്ദുല്‍ ഹാദി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ അജണ്ടകളില്‍ നടന്ന ചര്‍ച്ചകള്‍ ഡയറക്ടര്‍ കെ ഷംസുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ വി.കെ അശ്ഫാഖ് തുടങ്ങിയവര്‍ ക്രോഡീകരിച്ചു. വൈസ് പ്രസിഡന്റ് തുഫൈല്‍ അഹമദ് നന്ദി അര്‍പ്പിച്ചു.

Facebook Comments
Related Articles
Show More
Close
Close