കോഴിക്കോട്: നീതിയുടെ വിഷയത്തില്‍ ഇരട്ടനിലപാട് പാടില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറര്‍ഹ്മാന്‍. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജെ.ഡി.റ്റി കാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട യുവജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തില്‍ നിന്നും എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാവുമ്പോഴേക്കും കൃത്യമായ അന്വേഷണം പോലും നടത്താതെ യു.എ.പി.എ ചുമത്തുന്നു. എന്നാല്‍ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുടെ ഭാഗത്തുനിന്നും നിത്യസംഭവങ്ങളാണ്. അവര്‍ക്കെതിരെ യു.എ.പി.എ ഇല്ല. സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് രാഷ്ട്രം കടന്നുപോയികൊണ്ടിരിക്കുന്നത്. വര്‍ഗീയവത്കരണമാണ് എവിടെയും നടന്നുകൊണ്ടിരിക്കുന്നത്. നജീബിന്റെ തിരോധാനം സംഭവിച്ചിട്ട് ഒരു മാസം പിന്നിട്ടു. ഇപ്പോഴും നാം ചോദിച്ചുപോവുകയാണ് നജീബ് എവിടെയെന്ന്. സാക്കിര്‍ നായിക്കിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ എട്ട് നിരപരാധികളായ ചെറുപ്പക്കാരാണ് ഭോപ്പാലില്‍ കൊല ചെയ്യപ്പെട്ടത്. ഏത് ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും ഇസ്‌ലാമും മുസ്‌ലിംകളുമാണെന്ന തെറ്റായ പൊതുബോധമാണ് നിലനില്‍ക്കുന്നത്. ഇസ്‌ലാമോഫോബിയ ബോധപൂര്‍വ്വം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നിലനില്‍ക്കുന്ന ഈ സാഹചര്യത്തെ ആത്മവിശ്വാസത്തോടെയും ചങ്കുറപ്പോടെയും അഭിമുഖീകരിക്കുക എന്നതാണ് മുസ്‌ലിം ചെറുപ്പത്തിന്റെ ദൗത്യം. അവര്‍ കാഴ്ച്ചക്കാരാവാന്‍ പാടില്ല. ഇസ്‌ലാമോഫോബിയയെ ഇസ്‌ലാമികജീവിതം കൊണ്ടാണ് അവര്‍ നേരിടേണ്ടത്. മുസ്‌ലിം യുവാക്കള്‍ വൈകാരികവും സാമുദായികവും വര്‍ഗീയവും ആവാന്‍ പാടില്ല. ഇസ്‌ലാമിക ഐഡിയോളജിയില്‍ നിന്നുകൊണ്ട് കാര്യങ്ങളെ വിശകലനം ചെയ്യുകയാണ് വേണ്ടത്. സാമൂഹികമാറ്റത്തിന്റെ നിര്‍ണായഘടകമാണ് യുവത. സോഷ്യല്‍മീഡിയയും ടെക്‌നോളജിയും ഇന്ന് അവരുടെ കൈകളിലാണ്. അവയെ ക്രിയാത്മകമായി ഉപയോഗിച്ച് സാമൂഗികമാറ്റത്തിന് നേതൃത്വം കൊടുക്കുകയാണ് യുവത ചെയ്യേണ്ടത്. അേേദ്ദഹം പറഞ്ഞു.
ഇസ്‌ലാമികപ്രസ്ഥാനം എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റെ് ഇ.എം അമീന്‍ പഠനക്ലാസ് നടത്തി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗങ്ങളായ കെ.എ യൂസുഫ് ഉമരി, ടി മുഹമ്മദ് വേളം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ എന്നിവര്‍ പങ്കെടുത്തു. കാലത്തിനുമുമ്പെ സഞ്ചരിച്ച ഇസ്‌ലാമികപ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് യൂസുഫ് ഉമരി അഭിപ്രായപ്പെട്ടു. ദളിതുകളുടെയും ആദിവാസികളുടെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സോളിഡാരിറ്റിയെന്ന് ടി ശാക്കിര്‍ പറഞ്ഞു. പൗരന്മാരല്ല, സമുദായങ്ങളാണ് ഇന്ത്യന്‍ സമൂഹമെന്ന് അംേേബദ്കറെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തെ ടി മുഹമ്മദ് വേളം വിലയിരുത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പി.ആര്‍ സെക്രട്ടറി എസ് കമറുദ്ദീന്‍ മോഡറേറ്ററായിരുന്നു. കറന്‍സി അടിയന്തരാവസ്ഥ പിന്‍വലിക്കുക, മോദി സര്‍ക്കാര്‍ സംഘ്ഫാഷിസം അവസാനിപ്പിക്കുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സോളിഡാരിറ്റി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി കെ നൂഹ്, പി.ആര്‍ സെക്രട്ടറി ശമീര്‍ബാബു കൊടുവള്ളി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. നൗഫല്‍ കുറ്റിക്കാട്ടൂര്‍ ഒരു ഗാനം ആലപിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റെ വി.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റെ് സ്വാഗതം പറഞ്ഞു. ബശീര്‍ മുഹ്‌യുദ്ദീന്റെ ഖുര്‍ആന്‍ ദര്‍സോടെ ആരംഭിച്ച യുവജനസംഗമം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റെ എം.സി സുബ്ഹാന്‍ ബാബുവിന്റെ സമാപന പ്രഭാഷണത്തോടെ അവസാനിച്ചു.