NewsWorld Wide

ദമസ്‌കസില്‍ ഐ.എസിനെ ലക്ഷ്യമിട്ട് സിറിയന്‍ സൈന്യത്തിന്റെ നടപടി

ദമസ്‌കസ്: സിറിയയില്‍ ഐ.എസ് ഭീകരരുടെ കേന്ദ്രമായ ദമസ്‌കസില്‍ സിറിയന്‍ സൈന്യം നടപടി ആരംഭിച്ചു. മേഖലയില്‍ നിന്നും ഭീകരരോട് ഒഴിഞ്ഞു പോകാന്‍ കഴിഞ്ഞ ദിവസം സിറിയ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരാഴ്ച സമയം നല്‍കുമെന്നും സൈന്യം പറഞ്ഞു. എന്നാല്‍ ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യം വ്യോമാക്രമണം ശക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദമസ്‌കസിലെ യെര്‍മൂക്,ഹജര്‍ അല്‍ അസ്‌വദ്,തദാമുന്‍ എന്നിവിടങ്ങളിലാണ് സിറിയന്‍ സൈന്യം വ്യോമാക്രമണവും ഷെല്ലിങും നടത്തിയത്. സിറിയന്‍ സ്‌റ്റേറ്റ് മീഡിയ ആണ് വാര്‍ത്ത പുറത്തുവിട്ടത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ക്യാംപ് ചെയ്യുന്ന ഐസിസ് ഭീകരര്‍ക്കും അവരുമായി സഖ്യമുള്ള അല്‍ നുസ്‌റക്കും നേരെയാണ് നടപടിയെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ദമസ്‌കസിനു സമീപമുള്ള യര്‍മൂകിലെ ഫല്‌സതീന്‍ അഭയാര്‍ത്ഥികളുടെ ക്യാംപിനു നേരെയും സൈന്യം ആക്രമണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker