Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ വിജയത്തെ ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ഡോ. മുഹമ്മദ് ഇമാറ

കെയ്‌റോ: പടിഞ്ഞാറന്‍ നാഗരികതക്കും ലോകത്തെ മറ്റ് നാഗരികതകള്‍ക്കും, പ്രത്യേകിച്ചും ഇസ്‌ലാമിക നാഗരികതക്കും ഇടയിലെ ഏറ്റുമുട്ടലിന് ഇന്ധനം പകരുന്ന ദുരന്തമാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിജയമെന്ന് ലോക പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ഡോ. മുഹമ്മദ് ഇമാറ. അമേരിക്കയിലും യൂറോപിലും തീവ്രവലതുപക്ഷ ചിന്താഗതിക്കാര്‍ അധികാരത്തില്‍ വരുന്നതിന്റെ അപകടത്തെ കുറിച്ച് ഇസ്‌ലാമിക രാഷ്ട്രങ്ങളും ജനതകളും ജാഗ്രതയോടെ കാണണം. നാസിസവും ഫാഷിസവും മുതല്‍ക്കുള്ള കമ്മ്യൂണിസവും മുതലാളിത്വവും അടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇസ്‌ലാമിക ബദല്‍ സമര്‍പിക്കാന്‍ സാധിക്കേണ്ടതുണ്ട്. പാശ്ചാത്യ സമൂഹങ്ങളില്‍ ഇസ്‌ലാമിനുണ്ടായിട്ടുള്ള വളര്‍ച്ചയോടുള്ള പ്രതികരണമാണ് ‘ഇസ്‌ലാമോഫോബിയ’ എന്ന പ്രതിഭാസം. ചരിത്രപരമായും ദീനീപരമായും മൂല്യങ്ങളുടെ അടിസ്ഥാനത്തിലും ഭാവി ഇസ്‌ലാമിന് തന്നെയാണ്. എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ വിജയം തന്നെ അത്ഭുതപ്പെടുത്തിയെന്നും തീവ്ര വംശീയവാദി അധികാരത്തിലെത്തിയതിലൂടെ അമേരിക്കയുടെ അന്ത്യം വേഗത്തിലാവുമെന്നും അല്‍അസ്ഹറിലെ മുതിര്‍ന്ന പണ്ഡിതസഭയിലെ അംഗം കൂടിയായ ഇമാറ കൂട്ടിചേര്‍ത്തു.

Related Articles