Kerala VoiceNews

ജമാഅത്തെ ഇസ്ലാമി ദുരിതാശ്വാസ സെൽ തുറന്നു.

കോഴിക്കോട്: സംസ്ഥാന വ്യാപകമായി മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ജമാഅത്തെ ഇസ്ലാമി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ദുരിതാശ്വാസ സെൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. സെല്ലിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ് മാൻ നിർവഹിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിപുലീകരണവും ആസൂത്രണവും ഏകോപനവും ഉറപ്പു വരുത്തുകയും വിഭവ സമാഹരണ വിതരണവും നിർവഹിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളും ദുരിത മേഖലകളിൽ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കും. സേവന തൽപരരായവർ നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ പി.സി ബഷീർ അറിയിച്ചു.

 

(സെൽ നമ്പർ: 9747551695, 9846888700) സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ, ജില്ലാ സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, സോളിഡാരിറ്റി സെക്രട്ടറി ജുമൈൽ പി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ്ജനറൽ സെക്രട്ടറി തൗഫീഖ് കെ.പി എന്നിവർ പങ്കെടുത്തു.

Facebook Comments
Show More
Close
Close