News

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കി

ഗസ്സ: ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പില്‍ വീണ്ടും ആക്രമണം ശക്തമാക്കി. ഗസ്സയില്‍ നിന്നും റോക്കറ്റ് ആക്രമണം നടത്തിയതിനുള്ള പ്രത്യാക്രമമാണെന്നാണ് സ്രായേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ചയാണ് ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്.

ഇസ്രായേല്‍ പ്രതിരോധ സേന ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങളും ടാങ്കുകളും തെക്കന്‍ ഗസ്സ മുനമ്പിലെ ഹമാസിന്റെ പോസ്റ്റുകള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ രണ്ടു തവണയാണ് സൈന്യം വ്യോമ,കര ആക്രമണങ്ങള്‍ നടത്തിയത്.

2007 ജൂണ്‍ മുതല്‍ ഗസ്സ മുനമ്പ് ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ്. ഇതു മൂലം മേഖല കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി യുദ്ധ ഭൂമിക്ക് സമാനമാണ്. വ്യോമ,കര ഉപരോധം ഗസ്സയിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. സാധരണക്കാരുടെ ജീവിതം താറുമാറായി. അഭൂതപൂര്‍വമായ തൊഴിലില്ലായ്മ,അസഹിഷ്ണുത,ദാരിദ്ര്യം എന്നിവ വര്‍ധിക്കാന്‍ ഉപരോധം കാരണമായി.

ഗസ്സയിലെ 1.8 മില്യണ്‍ ആളുകളുടെ മനുഷ്യാവകാശങ്ങളാണ് ഇതിലൂടെ ഇസ്രായേല്‍ നിഷേധിക്കുന്നത്. മതിയായ ഭക്ഷണം ആരോഗ്യം,വിദ്യാഭ്യാസം,സ്വാതന്ത്ര്യം,ജോലി എന്നിവയെല്ലാം ഇവര്‍ക്ക് അന്യമായിരിക്കുകയാണ്. 2008 മുതല്‍ നിരവധി യുദ്ധങ്ങളാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയത്. പതിനായിരക്കണക്കിന് ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ അംഗവൈകല്യം സംഭവിച്ചു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം യുദ്ധത്തില്‍ തകര്‍ന്നു. കനത്ത ദുരിതം വിതച്ച ഗസ്സ മുനമ്പില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്.

 

Facebook Comments
Related Articles
Show More
Close
Close