NewsPalestineWorld Wide

ഗസ്സയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം

ഗസ്സ: ഹമാസിന്റെ സൈനിക വിംഗായ അല്‍ഖസ്സാമിന്റെ ഗസ്സയിലെ താവളങ്ങളില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തി. അല്‍ഖസ്സാമിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഗസ്സയുടെ വടക്കുഭാഗത്തുള്ള ബൈത് ലാഹിയയിലാണ് ഒന്നാമത്തെ ആക്രമണം നടന്നത്. രണ്ടാമത്തെ ആക്രമണം ഗസ്സയുടെ കിഴക്ക് ഭാഗത്തുള്ള പ്രാദേശികമായ യര്‍മൂഖ് എന്നറിയപ്പെടുന്ന പ്രദേശത്തുമാണ്. ഗസ്സയിലെ ചില കൃഷിയിടങ്ങളും ആക്രമണത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരിച്ചു. ആക്രമണത്തില്‍ കൃഷികള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍ ആളപായമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദക്ഷിണ ഇസ്രയേലിലെ അസ്ഖലാനില്‍ ഗസ്സയുടെ ഭാഗത്തു നിന്നും റോക്കറ്റ് വന്ന് പതിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ ഔദ്യോഗിക റേഡിയോ ബുധനാഴ്ച്ച രാത്രി റിപോര്‍ട്ട് ചെയ്തിരുന്നു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല.

Facebook Comments
Related Articles
Show More
Close
Close