News

ഖറദാവിയുടെ ഫിഖ്ഹ് കൗണ്‍സിലിലെ അംഗത്വം റാബിത്വ റദ്ദാക്കി

ദോഹ: ലോക പ്രശസ്ത പണ്ഡിതനും ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലിലെ അംഗത്വം റദ്ദാക്കിയതായി റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമിക്ക് (Muslim World League) വെള്ളിയാഴ്ച്ച അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഭീകരപട്ടികയില്‍ ഖറദാവിയുടെ പേര് ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റാബിത്വയുടെ പ്രസ്താവന. റാബിത്വക്ക് കീഴില്‍ 1977ല്‍ രൂപീകരിക്കപ്പെട്ട വൈജ്ഞാനിക വേദിയാണ് ഫിഖ്ഹ് കൗണ്‍സില്‍.

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close