In BriefNews

കോമ്പസ് ഗള്‍ഫ് സ്റ്റുഡന്റ്സ് ക്യാമ്പ് സമാപിച്ചു

എറണാകുളം: എസ്.ഐ.ഒ കേരള ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 18മുതല്‍ 21 വരെ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ സംഘടിപ്പിച്ച ‘കോമ്പസ്’പഠന സഹവാസ ക്യാമ്പ് സമാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സെഷനില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഫീഫ് ഹമീദ്, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി,ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ഷെറിന്‍ ഷഹാന തുടങ്ങിയവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ബിശ്‌റുദ്ദീന്‍ ശര്‍ഖി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.എം.എ.എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അജ്മല്‍ കൊടിയത്തൂര്‍,തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി ജബ്ബാര്‍ പെരിന്തല്‍മണ്ണ,സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുഹൈബ് സി.ടി,ശാന്തപുരം അല്‍ ജാമിഅ അക്കാദമിക് ഡീന്‍ അബ്ദുല്‍ വാസിഅ് ധര്‍മഗിരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അംജദ് അലി ഇ.എം,അന്‍വര്‍ സലാഹുദ്ദീന്‍, സംസ്ഥാന സംമിതി അംഗങ്ങളായ മുഫീദ് കൊച്ചി,ഫഹീം അലി,അസ്ലം അലി,സല്‍മാന്‍ മുണ്ടുമുഴി,അമീന്‍ മമ്പാട്,ശറഫുദ്ദീന്‍ നദ്വി,സഈദ് ടി.കെ,നിയാസ് വേളം,തഹ്‌സീന്‍ മമ്പാട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി .കുട്ടികളുടെ കലാ-കായിക-രചനാ മല്‍സരങ്ങള്‍്,സ്റ്റുഡന്‍സ് പാര്‍ലമെന്റ്, പഠന യാത്ര തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

Facebook Comments
Show More

Related Articles

Close
Close