Kerala VoiceNews

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം 22ന് കോഴിക്കോട്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം ജനുവരി 22ന് ഞായറാഴ്ച വൈകു: 3 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സമസ്ത അങ്കണത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.കെ.രാഘവന്‍ എം.പി, എം.ഐ.ഷാനവാസ് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, എ.പ്രദീപ്കുമാര്‍ എം.എല്‍.എ തുടങ്ങിയ നേതാക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പര്‍മാര്‍, പോഷക സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Facebook Comments
Related Articles
Close
Close