NewsPravasam

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.  സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ‘സമകാലിക കേരളം’ എന്ന വിഷയത്തില്‍ നടത്തിയ  ടോക് ഷോയില്‍ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. കേരളം നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക, സാംസ്‌കാരിക അപചയങ്ങളെ സംബന്ധിച്ചും വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തിയെടുക്കാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമങ്ങളെക്കുറിച്ചും ആശങ്കകള്‍ പങ്കുവെച്ചു.  ചെമ്പന്‍ ജലാല്‍, അഡ്വ. ജോയ് വെട്ടിയാടന്‍, റിയാസ്, ഫിറോസ് തിരുവത്ര, സിയാദ് ഏഴംകുളം, ബിന്‍ഷാദ് പിണങ്ങോട്, കെ.ടി സലീം, എന്നിവര്‍ സംസാരിച്ചു. സിറാജ് പള്ളിക്കര, ഫസല്‍ പൊന്നാനി,ഷഹ്‌സീന സൈനബ, അമല്‍സുബൈര്‍ എന്നിവര്‍ കവിതയാലപിച്ചു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍  ജനറല്‍ സെക്രട്ടറി എം.എംസുബൈര്‍ സ്വാഗവും എക്‌സിക്യൂട്ടീവ് അംഗം എ.എം ഷാനവാസ് നന്ദിയും പറഞ്ഞു.

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close