Current Date

Search
Close this search box.
Search
Close this search box.

കലകള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കണം: ഖാദര്‍ മങ്ങാട്

കാസര്‍ഗോഡ്: കലകള്‍ സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കണമെന്നും ആധുനിക സാഹചര്യങ്ങളില്‍ കലകളുടെ സ്വാധീനം ഏറെ പ്രകടമാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഖാദര്‍ മങ്ങാട് പറഞ്ഞു. അമ്പത്തിനാല് വര്‍ഷമായി ജാമിഅഃ നൂരിയ്യഃ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത് നന്മയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി അസീസിയ്യഃ അറബിക് കോളേജില്‍ നടന്ന ജാമിഅഃ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
കൊടുക്, ചിക്മാംഗ്ലൂര്‍, ദക്ഷിണ കന്നഡ, കാസര്‍ഗോഡ് മേഖലകളിലെ ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാ പ്രതിഭകളാണ് നോര്‍ത്ത് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. അശ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി, ബശീര്‍ വെള്ളിക്കോത്ത്, അലി ഫൈസി ചിത്താരി, ടി.എച്ച് ദാരിമി, സലീം സിദ്ദീഖി, മുബാറക്, ഹസൈനാര്‍ ഹാജി, എം അബ്ദുറഹ്മാന്‍ ഹാജി മീത്തല്‍, കുഞ്ഞഹമ്മദ് ഹാജി, സ്വാലിഹ് ഹാജി കടവത്ത്, സി. മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, ശഫീഖ് ഫൈസി, ശബീബ് ഫൈസി പ്രസംഗിച്ചു.

ശംസുല്‍ ഉലമാ തോഡാര്‍ ജേതാക്കള്‍
ജാമിഅഃ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റില്‍ ശംസുല്‍ ഉലമാ അറബിക് കോളേജ് തോഡാര്‍ (ദക്ഷിണ കന്നഡ) ജൂനിയര്‍ (ഹയര്‍ സെക്കന്ററി) സീനിയര്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ജേതാക്കളായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂരും ജൂനിയര്‍ (സെക്കന്ററി) വിഭാഗത്തില്‍ അസീസിയ്യ അറബിക് കോളേജ് ചിത്താരിയും ചാമ്പ്യന്‍മാരായി. മര്‍കസ് നീലേശ്വരം (സീനിയര്‍), മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍ (ജൂനിയര്‍ സെക്കന്ററി, ജൂനിയര്‍ ഹയര്‍ സെക്കന്ററി) ഖുതുബി ഉസ്താദ് സ്മാരക കോളേജ് ചെര്‍ളട്ക്ക (സബ് ജൂനിയര്‍) രണ്ടാം സ്ഥാനം നേടി.
നിഷാദ് പി. മുനവ്വിര്‍ തൃക്കരിപ്പൂര്‍ (സീനിയര്‍), മുനീര്‍ അഹ്മദ്, അസീസിയ്യ ചിത്താരി (ജൂനിയര്‍ സെക്കന്ററി), ശഫീഖ് ബി.പി, ശംസുല്‍ ഉലമാ തോഡാര്‍ (ഹയര്‍ സെക്കന്ററി ജൂനിയര്‍), നിബ്രാസ്, മുനവ്വിര്‍ തൃക്കരിപ്പൂര്‍ (സബ് ജൂനിയര്‍) കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രൊ മുഹമ്മദാജി വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. അബ്ദുല്ല മുസ്‌ലിയാര്‍ പടന്ന യോഗം ഉദ്ഘാടനം ചെയ്തു. ബശീര്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, മജീദ് ഫൈസി ഇന്ത്യനൂര്‍, സലീം സിദ്ദീഖി, അശ്‌റഫ് മിസ്ബാഹി, ആസിഫ് ചിത്താരി പ്രസംഗിച്ചു.

Related Articles